പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുസ്തകം: മലയാളി ഒരു ജനിതക വായന. രചന: കെ. സേതുരാമൻ

( ബുക്ക് റിവ്യൂ അല്ല. വായന ഉണർത്തിയ നുറുങ്ങു ചിന്തകളാണ്. അതുകൊണ്ടു തന്നെ പുസ്തക ബാഹ്യമായ കാര്യങ്ങളും പരാമർശനീയം.) സഹ്യാദ്രികാണ്ഡം  കേരള ചരിത്രം തുടങ്ങുന്നത് കേരളോല്പത്തിയിൽ,  കേരള മാഹാൽമ്യത്തിൽ.  പരശുരാമൻ മഴു എറിഞ്ഞ് കടലിൽ നിന്നും വീണ്ടെടുത്തത്. ആദ്യത്തേതിൽ ഗോകർണത്തു നിന്നു കന്യാകുമാരിയിലേക്കും രണ്ടാമത്തെ കഥയിൽ കന്യാകുമാരയിൽ നിന്നു ഗോകർണത്തേക്കും എറിയുന്നു.  കടൽ പിൻവാങ്ങുന്നു.  കര പൊന്തി വരുന്നു.  ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ കഥ പല രൂപത്തിൽ, പേരിൽ വിളങ്ങുന്നു. സ്കന്ദ പുരാണത്തിൻ്റെ ഭാഗം എന്ന് അവകാശപ്പെടുന്ന  സഹ്യാദ്രി കാണ്ഡത്തിൽ ചിത്പാവൻ ബ്രാഹ്മണരുടെ ഉൽപത്തിയെ കുറിച്ചും സാരസ്വത ബ്രാഹ്മണരുടെ ഗോവയിലേക്കുള്ള കുടിയേറ്റത്തേയും വിശദീകരിക്കുന്നു. ഇതിൽ ഒരിടത്ത് പരശുരാമൻ അമ്പ് എയ്യുന്നു. മറ്റൊരിടത്ത് മഴു എറിയുന്നു. അമ്പ് വന്നു വീഴുന്നത് ഗോവയിൽ. എറിഞ്ഞ സ്ഥലത്തു നിന്നും ഗോവ വരെ കടൽ വലിയുന്നു. പലയിടങ്ങളിൽ നിന്നും കിട്ടിയ manuscript ക്രോഡീകരിച്ച് 1877ൽ  ഏഷ്യാറ്റിക് സൊസൈറ്റിയുടെ ബോംബെ ശാഖയാണ് സഹ്യാദ്രി കാണ്ഡം പ്രസിദ്ധീകരിച്ചത്.    മൂന്നു കഥയും  ...