ഫറോക്ക്: ഇന്നലെ, ഇന്ന് - വിജയ കുമാർ പൂതേരി
ഫറോക്കിൻ്റെ ദേശ ചരിത്രം. കേരള ചരിത്ര വായനയിൽ ദേശ ചരിത്രം വരാറില്ല. അതുകൊണ്ട് പുസ്തകം ഒരു പുതുമയായി. നല്ലൂർ ദേശത്തിൽ വരുന്നതാണ് ഫറോക്ക്. ഫെറോക്കാബാദ് എന്നു പേരിട്ടത് ടിപ്പു സുൽത്താൻ. ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു പക്ഷെ ഫറോക്ക് എന്ന് ചുരുക്കിയതാകാം. കഥ പറയുന്ന ഏക ജീവിയാണ് മനുഷ്യൻ. കഥ അവൻ്റെ അതിജീവന സൂത്രം കൂടിയാണ്. പരഭീതിയും (xenophobia) പ്രകൃതി കനിഞ്ഞു നൽകിയ അതിജീവന സൂത്രം. പരഭീതി പരവിദ്വേഷമാക്കി അധികാരം കൈക്കലാക്കാൻ കഥ പറച്ചിൽ ഏറെ സഹായകമാണ്. കഥ പറച്ചിൽ നേരമ്പോക്ക് കൂടിയാണ്. ദേശ ചരിത്രം നമ്മൾ പഠിക്കാറില്ല. ലോക ചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം എന്ന ക്രമത്തിലാണ് നമ്മളെ പഠിപ്പിക്കുന്നത്. നന്നെ ചെറുപ്പത്തിലേ ( തലച്ചോറ് പൂർണ വളർച്ച കൈവരിക്കുന്നതിന് മുമ്പ്) പഠനം തുടങ്ങുന്നതുകൊണ്ട്, അതും ശ്രോതിയൻ പഠനം ആയതു കൊണ്ട് പഠിക്കുന്നത് ബോധത്തിൽ ഉറച്ചു പോകും. പഠനം കഴിഞ്ഞ് ജീവിക്കാൻ തുടങ്ങുന്നത് ഈ hang over ലാണ്. ചരിത്ര പഠനത്തിൽ ഈ hangover കൂടുതൽ ദൃശ്യം. കേരള ചരിത്ര പഠനത്തിൻ്റെ hangover മാറ്റി നിറുത്തയാൽ വളരെ ശ്രദ്ധേയമായ പുസ്തകം. കരുവൻതിരുത്തി എ...