കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ - ടി. എച്ച്. പി. ചെന്താരശ്ശേരി
09/02/24 - ൽ അപ്ഡേറ്റ്
ബുക്ക് റിവ്യൂ അല്ല. വിമർശനവുമല്ല. വായന ഉണർത്തിയ നുറുങ്ങു ചിന്തകളാണ്.
ആദിവാസി സമൂഹത്തെ ആദിമ ജനത എന്ന് വിളിക്കേണ്ടിയിരിക്കുന്നു. എങ്ങനെ വിളിച്ചാലും, വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ നിന്നയിടത്ത് നിലകൊണ്ടു പോയവരാണ് ആദിവാസി സമൂഹം. ഇനിയും അങ്ങനെ തുടരണമെന്ന് വാദിക്കുന്നവർ അവരുടെ ഇടയിലും പുറത്തും ഉണ്ട്.
ലെമൂറിയ എന്ന കടലിൽ താണുപോയ ഭുഖണ്ടം. Philip Sclater എന്ന ജന്തുശാസ്ത്രജ്ഞൻ 1864 - ൽ ആവിഷ്കരിച്ച സിദ്ധാന്തം. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ plate tectonics and continental drift theory ഭൂഖണ്ഡങ്ങൾ ഉണ്ടാകുന്നത് കൃതമായി വിവരിക്കുന്നതുകൊണ്ട്
Sclaterൻറെ ആശയം ശാസ്ത്ര ലോകം തള്ളിക്കളഞ്ഞു.
കേരളം - ഏങ്ങനെയും വ്യാഖ്യാ നിക്കാം. മിക്കതും കടലിൽ ചേരുന്നു. ചേരളം= ചേർ+ അളം (കടൽ) കടലിനോട് ചേർന്ന സ്ഥലം. ചേർപ്പ് - തൃശ്ശൂർ ജില്ലയിലെ പട്ടണം. ചെർള എന്ന സ്ഥലം കാസർകോട് ജില്ലയിൽ. ചേറുവന്ന ഊരു = ചെറുവണ്ണൂർ. കോഴിക്കോട് ജില്ലയിൽ രണ്ട് ഇടങ്ങൾ. മറ്റൊന്ന് ആംഗലത്തിലൂടെ കയറി ഇറങ്ങിയപ്പോൾ ഷൊർണൂർ ആയി - പാലക്കാട് ജില്ലയിൽ.
ഇവിടെ മറ്റൊരു വിവക്ഷയും ആകാം. ചേറ്= mud and sediments. മൺസൂൺ മഴയിൽ പേരാർ, ചാലിയാർ തുടങ്ങിയ പുഴയിലൂടെ ഒലിച്ചിറങ്ങി നദീ തടങ്ങൾ രൂപപ്പെട്ടതാകാം. ക്രമാനുഗതമായി കരവെപ്പിലൂടെ, ആറ്റു വെപ്പിലൂടെ ഉണ്ടായ താണ് കേരളത്തിലെ മിക്ക സ്ഥലങ്ങളും. വെപ്പൂർ, വെയ്പൂർ, കീഴ് വൈപൂർ, വൈക്കം, വക്കം എന്നീ സ്ഥലങ്ങൾ ഈ സൂചന നൽകുന്നു.
പരശുരാമൻ്റെ മഴു എറിഞ്ഞ കഥ നന്നെ ചെറുപ്പത്തിൽ പഠിപ്പിച്ചതുകാരണം കേരളം അനാദിയായി 38, 864 ച. കി. മീ. വിസ്തീർണ്ണം പേറി മലയാളിയുടെ പൊതു ബോധത്തിൽ ഉറച്ചു പോയി.
അശോക ചക്രവർത്തിയുടെ ഏറ്റവും തെക്കേ ശാസനം കർണാടകയിലെ സന്നതി ഗ്രാമത്തിലാണ്. ഭിമാ നദിയുടെ കരയിലാണ് ഈ ഗ്രാമം. കൾബൂർഗി ജില്ലയിൽ. ശാസനത്തിൽ കേരളപുത്ര എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വാദം. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ Kheralu എന്ന പട്ടണം സ്ഥിതി ചെയ്യുന്നു. മെഹ്സാന നഗരത്തിൻ്റെയും വടക്ക്. 3 -4 നൂറ്റാണ്ടിലെ ബോധിസത്വ വിഗ്രഹം ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഖേരാലു നിവാസികളെ ഖേരാലുപുത്ര എന്നു വിളിക്കാമല്ലോ. അവിടെ നിന്നും ഇന്നത്തെ കണക്കിന് ഉദ്ദേശം 750 കി. മീ. പിന്നെ അന്ന് കേരളം ഉണ്ടായിരുന്നോ? ചേര രാജ്യം അല്ലെ ഉണ്ടായിരുന്നത്? അതിൻ്റെ ആസ്ഥാനം കരൂർ. മുസിരിസ് അതിൻ്റെ തുറമുഖം. അത് എവിടെ ആയിരുന്നു എന്ന് ഇപ്പോഴും തീരുമാനം ആയിട്ടില്ല. പക്ഷെ, മുസിരി് തമിഴ് നാട്ടിൽ ഉണ്ട്. കാവേരി നദിയുടെ വടക്കെ കരയിൽ. ഇന്ന് ഒരു മുനിസിപ്പൽ നഗരം. നാമക്കൽ ജില്ലയിലും തഞ്ചാവൂർ ജില്ലയിലും ഇതേ പേരിൽ സ്ഥലമുണ്ട്. വെല്ലൂർ മുനിസിപ്പൽ നഗരത്തിലും മുസിരി് കാണാം.
ചന്തയിലൂടെ വളർന്ന ഭാഷ. സങ്കര ജനത.
പുഴയും തോടും ചാലും കുളവും കീറി മുറിച്ച തുരുത്തുകളിൽ ജീവി സഹജമായ പരഭീതിയോടെ പര സമ്പർക്കമില്ലാതെ കഴിഞ്ഞു കൂടിയ ഗോത്രങ്ങളുടെ ഇടയിലേക്ക് വടക്കു നിന്ന് നീർനില കൃഷിയറി വും തേടി കൊഴുവുമായി ആര്യ ഗോത്രങ്ങൾ വന്നു കയറി. കാട്ടു വിള ആയിരുന്ന (കുരു) മുളകും മറ്റു സുഗന്ധ വ്യഞ്ജനങ്ങളും തേടി ഈജിപ്ത്, സൊമാലിയ, ഗ്രീസ്, റോം, പേർഷ്യ, ചൈന, അറേബ്യ എന്നിവിടങ്ങളിൽ നിന്നും വണിക്കുകൾ എത്തി. ആദ്യമാദ്യം മേച്ചിൽ സ്ഥലം തേടി എത്തിയ ഇടയ സമൂഹം തന്നെയാണ് സാധനങ്ങൾ കൈമാറ്റം നടത്തിയത്. സാധനങ്ങൾക്ക് പകരം സാധനങ്ങൾ എന്ന നൊടുത്തൽ സമ്പ്രദായം. ഇടയസംഘങ്ങൾക്ക് നൊടുത്തൽ കൂടാതെ വിട്ചി എന്ന കാലി മോഷണം തൊഴിലായിരുന്നു. നൊടുത്തലും വിട്ച്ചിയും ചില ഗോത്രങ്ങളുടെ കാലി സമ്പത്ത് വലുതാക്കി. അവർ വമ്പന്മാരായി, മൂപ്പന്മാർ ആയി.
നീർ നിലം തേടി വന്നവരും കാലി മേച്ചിൽ സംഘങ്ങളും ഏകാ തനമായ സമൂഹം ആയിരുന്നില്ല. വ്യത്യസ്ത ഗോത്രങ്ങൾ വ്യത്യസ്ത ഭാഷ, ആചാരം, ജീവിതരീതി. കാലി പരിപാലന സംഘങ്ങൾ വെട്ടി ചുട്ടു കൃഷി നിർത്തി സ്ഥിരം കൃഷി തുടങ്ങിയിട്ടുണ്ടാവും. ഇതിൽ അവർ ബ്രാഹ്മണരെ പിന്തുടരുകയും അനുകരിക്കുകയും ചെയ്തിട്ടുണ്ടാകും. നേരത്തെ പറഞ്ഞ ഈജിപ്ത് സൊമാലിയ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വന്നവരും പെറുക്കി തീനി കാലി മേച്ചിൽ ജീവനോപാധി ഉപേക്ഷിച്ച് സ്ഥിരം വണിക്കുകൾ ആയി മാറിയിട്ടുണ്ടാകാം. ഇവരും ഏകാ തന സമൂഹമായിരുന്നില്ല. കാലി സമ്പത്ത് വർധിപ്പക്കാൻ ഉപയുക്തമായ വിട്ച്ചി അവർ കച്ചവട പാതകളിലും അനുവർത്തിച്ചിട്ടുണ്ടാവും. കടലിലും കരയിലുമായി കിടന്ന കച്ചവട പാതയിൽ പരസ്പരം കൊള്ള അവർ ശീലം ആക്കിയിരുന്നു. കൊള്ളയിൽ ചെറുത്തു നില്പ് സ്വാഭാവികമാണല്ലോ. അപ്പോൾ സംഘട്ടനം ആയി. പെറുക്കി തീനി ദശയിൽ പോലും ഇത്തരം സംഘട്ടനങ്ങൾ പതിവായിരിന്നു. ഒരു പ്രദേശത്തെ വിഭവങ്ങൾ പരിമിതമാകുമ്പോഴാണ് ഇത്തരം സംഘട്ടനങ്ങൾ ഉണ്ടായിരുന്നത്. തോൽക്കുന്നവരിലെ ആണുങ്ങൾ കൊല്ലപ്പെടുകയും പെണ്ണുങ്ങൾ ജീവനോടെ പിടിക്കപ്പെടുകയും ആയിരുന്നു പതിവ്. എന്നാൽ സ്ഥിരമായി ഒരു ദേശത്ത് കാർഷിക വൃത്തി തുടങ്ങിയതോടെ സംഘട്ടനങ്ങളിൽ തോറ്റവരിലെ ആണുങ്ങളെയും പിടിച്ചു കൊണ്ടുവന്ന് പണി എടുപ്പിക്കാമെന്ന യുക്തിയായി. അടിമ വേലയുടെ തുടക്കം ഇങ്ങനെയാകാം. ഗോത്രങ്ങൾ ലയിച്ച് സമൂഹങ്ങൾ ആവുകയും ജീവിതം ക്ഷേത്ര കേന്ദ്രീകൃതമാവുകയും ചെയ്തപ്പോൾ മൂപ്പൻ മുഖ്യസ്ഥൻ ആകുന്നു, പുരോഹിതനാകുന്നു. എല്ലാ നാഗരികതകളിലും ഈയൊരു പരിവർത്തനം ദൃശ്യമാണ്. കേരളം എന്ന് നാം ഇന്നു വിളിക്കുന്ന പ്രദേശത്ത് ഇങ്ങനെയൊരു സംസ്കാരം ഉയർന്നു വന്നെങ്കിലും നാഗരികതയിലേക്കുള്ള അനുക്രമമായ വികസനം രേഖപ്പെടുത്തിയിട്ടില്ല. ഹാരപ്പൻ നാഗരികതക്ക് സമാനമായ നാഗരികത ഇവിടെ ഉണ്ടായില്ല. തുരുത്തുകളിൽ പരസ്പര സമ്പർക്കമറ്റ് പരഭീതിയോടെ കഴിഞ്ഞ ഗോത്രങ്ങളുടെ ഇടയിലേക്ക് കയറി വന്ന പരദേശി വണിക്കുകളും അവരുടെ കൂടെ എത്തിപ്പെട്ട അടിയാളർ ആയി കഴിയാൻ വിധിക്കപ്പെട്ട ആണടിമകളും വെപ്പാട്ടിമാരായി തൽക്കാലം തങ്ങുകയും എന്നാൽ ആണുങ്ങളായ വണിക്കുകൾ തിരിച്ചു പോയാൽ ഇവിടത്തെ ജനതയിൽ കലരുകയും ചെയ്ത പരദേശി സമൂഹവും കൂടിയതാണ് ഇന്നത്തെ കേരള ജനതയുടെ പൂർവികർ.
CCIR- Centre for Cellular and Molecular Biology (CCMB) നടത്തിയ പഠനം യുറേഷ്യൻ mitochondrial ജനിതക വിതരണത്തിലേക്ക് സൂചന തരുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരം ജനിതക വൈവിധ്യത്താൽ സമ്പന്നമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. വെങ്കല യുഗത്തിലോ ഇരുമ്പ് യുഗത്തിലോ വടക്ക് പടിഞ്ഞാറ് ഇന്ത്യയിലേക്കും അവിടെ നിന്ന് മദ്ധ്യ ഇന്ത്യയിലേക്കും തുടർന്ന് തെക്കു പടിഞ്ഞാറൻ തീരത്തേക്കും ഈ കുടിയേറ്റം തുടർന്നു.
ഡോക്ടർ ശ്യാമളൻ സ്വന്തമായി നടത്തിയ ജനിതക പഠനം അദ്ദേഹത്തിൻെറ പൂർവികരുടെ കുടിയേറ്റം മദ്ധ്യ ഏഷ്യയിലെ തിയാൻ ഷാൻ താഴ് വരകളിൽ നിന്നാണ് എന്ന് പറയുന്നു (From North Africa to North Malabar)
മേൽ വിവരിച്ച കുടിയേറ്റത്തെ സാധൂകരിക്കുന്നു കേരളത്തിലെ ചില സ്ഥല നാമങ്ങൾ. കുടിയേറിയവർ അന്നത്തെ രീതിയിൽ കൂട്ടമായി അധിവസിച്ച സ്ഥലങ്ങളാണ് പാപ്പിനിശ്ശേരി (കണ്ണൂർ), പാപ്പിനിവട്ടം (തൃശ്ശൂർ), പാപ്പിനിപ്പാറ (മലപ്പുറം) പാപ്പിനി ഒരു ബ്രാഹ്മണ ഗോത്രം. തിയ്യക്കോത്ത് (നന്മിണ്ട ഗ്രാമ പഞ്ചായത്ത്), യവനർ കുളം (താഞ്ഞിലോട് ഗ്രാമ പഞ്ചായത്ത് വയനാട് ) ചീനച്ചേരി (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്) നന്തി ( മൂടാടി ഗ്രാമ പഞ്ചായത്ത്, മറ്റൊന്ന് കാറളം ഗ്രാമ പഞ്ചായത്ത് - തൃശ്ശൂർ ജില്ല )
നന്തിക്കര പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്). നന്തി= ഒരു ജാതി (ശബ്ദതാരാവലി) വർണ്ണബാഹ്യരിലേക്ക് കലർന്ന ഒരു ഗോത്രമായി കണ്ടാൽ മതി. ചീനം വീട് (പുതുപ്പണം) നമ്പിക്കുളം (ബാലുശ്ശേരി) നമ്പിക്കുന്ന്
( വയനാട്). ഇന്ന് ജാതിയായി അറിയപ്പെടുന്നെങ്കിലും പണ്ട് ഗോത്രങ്ങളായി കുടിയേറിയതായിരിക്കാം.
പൂർവ ദ്രാവിഡ ഭാഷയിൽ നിന്നും അവസാനമായി വേർപെട്ടത് തമിഴും മലയാളവും. വളരെക്കാലം ഒരേ ഭാഷയായി, വ്യത്യസ്ത വഴക്കങ്ങളായി അത് തുടർന്നു. തമിഴിൻ്റെ മലനാട്ടു വഴക്കമായിരുന്നു മലയാം ഭാഷ. ഈ ഭാഷകൾ പിരിഞ്ഞത് അഞ്ചും ഒൻപതും ശ്തകങ്ങൾക്കിടയിലാണ്. ചന്തകൾ സമൃദ്ധമായ മലയാള ദേശത്തിൽ ചന്തകളിൽ സംസാരിച്ചത് pidgin ഭാഷയും അത് വീടുകളിൽ എത്തുമ്പോൾ creole ഉം ആയി മാറുന്നു. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളി കുടിയേറ്റത്തിൻെറ പശ്ചാത്തലത്തിൽ ഇന്ന് ആ പ്രക്രിയ കുറെ കൂടി എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.
ബ്രാഹ്മണരുടെ കുടിയേറ്റം വഴി സാഹിത്യ ഭാഷയിലേക്ക് സംസ്കൃതം കയറി വരുന്നു. പക്ഷേ, മലയാളത്തിൻ്റെ ദ്രാവിഡ അടിസ്ഥാനം തുടരുന്നു.സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം ആരംഭിക്കുന്നത് CE 7, 8, നൂറ്റാണ്ടുകളിലാണ്. അതിനു മുമ്പുതന്നെ (കുരു) മുളക് അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ ഇവിടെ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. BCE 30 - ൽ ഇജിപ്ഷ്യൻ വണിക്കുകളായിരുന്നു കുരുമുളക് വിപണിയിൽ ഇടനിലക്കാർ. അലക്സാൻഡ്രിയ അടിസ്ഥാനമാക്കി വ്യാപാരം നടത്തിയിരുന്ന ഈജിപ്തുകാർ ആയിരുന്നു ആയിരുന്നു ഇവർ. അറബികൾ ഇവരെ മിശ്രി എന്നു വിളിച്ചു വന്നു. ഗ്രീക് ചരിത്രകാരൻ സ്ട്രാബോ (Strabo)- CE 410 - പറയുന്നത് ഒരു വർഷം ഏതാണ്ട് 120 ഓളം കപ്പലുകൾ ചൈന, ഇന്ത്യ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നും കുരുമുളകു കയറ്റി ചെങ്കടൽ വഴി ഈജിപ്തിലേക്കും അവിടെ നിന്ന് റോമിലേക്കും പോകുന്നു.
CE 470 - ലെ റോമിൻ്റെ പതനം മലബാറിൻ്റെ കുരുമുളക് കച്ചവടത്തിന് വലിയ ആഘാതമായി. അതാണ് കേരളം 6, 7 നൂറ്റാണ്ടുകളിൽ ഇരുളിലയത്. പിന്നീട് കേരളത്തിലെത്തിയ ബ്രാഹ്മണ ഗോത്രങ്ങളാണ് മലബാറിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
ഗ്രീക് റോമൻ മലബാർ വ്യാപാര ബന്ധത്തിൻെറ സൂചന സംഘം കൃതികൾ തരുന്നുണ്ട്. BCE 2300 - ൽ കടൽ സഹ്യാദ്രിയുടെ അടിത്തട്ട് വരെ വ്യാപിച്ചു കിടന്നിരുന്നു. (Philip Lake: Geographical Survey of South Malabar, Francis Day: The Land of Perumals) കേരളത്തിൻ്റെ കര കഴിഞ്ഞ 4324 കൊല്ലം കിഴക്ക് നിന്നും പടിഞ്ഞാട്ട് വളരുകയായിരുന്നു. ഉദ്ദേശം BCE 1000 - ത്തിൽ വയനാട് ചെറു ശിലായുഗത്തിൽ ആയിരുന്നു. വയനാട് അന്നും ഉണ്ടായിരുന്നു. ഹാരപ്പൻ സംസ്കാരത്തിന്റെ ഉച്ചിയിൽ ഇന്നത്തെ കേരള ത്തിൻറെ കിഴക്കൻ കുന്നുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുന്നുകളുടെ അടിത്തട്ടിൽ കടൽ വന്നു നിന്നു. BCE അവസാന ശതകങ്ങൾ മുതൽ CE 470 വരെ തുടർന്ന റോമിൻ്റെ പ്രഭാവ കാലത്തെ മലബാറുമായുള്ള കുരുമുളക് വ്യാപാര ബന്ധത്തിലെ ഇടനിലക്കാർ അലക്സാന്ദ്രിയ കേന്ദ്രീകരിച്ച ഈജിപ്തുകാർ ആയിരുന്നു. ഈജിപ്തുകാരെ അറബികൾ വിളിച്ചത് മിശ്രി എന്നായിരുന്നു. മിശ്രികളുടെ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തിയ തുറമുഖമായിരുന്നു മുസിരിസ്. എവിടെയായിരുന്നു മുസിരിസ്? ഇന്നും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാൽ മുസിരിസ് എന്ന സ്ഥലം തമിഴ്നാട്ടിൽ ഉണ്ട്. മുനിസിപ്പൽ ടൗൺ. കൊടഗിലെ തലക്കാവേരിയിൽനിന്നും ഉൽഭവിക്കുന്ന കാവേരി നദിയുടെ കരയിലാണ് മുസിരിസ്. കാവേരി പൂം പട്ടണത്തിൽ (പൂമ്പുഹാർ) വെച്ച് അത് ബംഗാൾ ഉൾക്കടലിൽ പതിക്കന്നു. തിരുച്ചിറപ്പള്ളി, നമാക്കൽ, കരൂർ തഞ്ചാവൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വലിയ ഭൂപ്രദേശമാണ് മുസിരിസ്. തഞ്ചാവൂർ ജില്ലയിലും നാമക്കൽ ജില്ലയിലും മുസിരി് എന്ന പേരിൽ സ്ഥലമുണ്ട്. വെല്ലൂർ മുനിസിപ്പൽ നഗരത്തിലും മുസിരിയുണ്ട്. ചേരൻമാരുടെ ആസ്ഥാനം കരൂർ ആയിരുന്നു എന്ന് ഓർക്കുക. കാവേരിയുടെ പോഷക നദിയായ അമരാവതി, കബനി എന്നിവ കേരളത്തിൽ നിന്നും ഉത്ഭവിക്കുന്നു.
1341- ലെ പ്രളയത്തിൽ മുസിരിസ് ഒലിച്ചു പോയി എന്നാണ് ചരിത്ര പുസ്തകങ്ങളിൽ. (1341 = കൊല്ല വർഷം 516) എന്നാൽ പതിനാലാം നൂറ്റാണ്ടിലെ പ്രളയത്തിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ റോമുമായുള്ള വ്യാപാര ബന്ധം നിലച്ചു. അതിനു കാരണം റോമിൻ്റെ പതനവും. CE 410 ൽ ജർമാനിക്ക് വംശജരായ ഗോതുകളുടെ ആക്രമണത്തിൽ റോം വിറച്ചു. CE 476 - ൽ റോമിൻ്റെ പതനം പൂർത്തിയായി. പിന്നീട് മലബാറിൻ്റെ കുരുമുളക് വ്യാപാരത്തിലെ ഇടനിലക്കാർ അറബികൾ ആയിരുന്നു. ചൈനയിലെ കാൻ്റൻ തുറമുഖം. ആധരമാക്കിയായിരുന്നു വ്യാപാരം. അതു തന്നെ എട്ടാം നൂറ്റാണ്ടോടെയാണ്. അതാണ് അഞ്ചാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ കേരളം ഇരുളിൽ ആയത്.
സംഘം കൃതികളെ ആധാരമാക്കിയുള്ള കേരള ചരിത്രം ആകെ കൺഫ്യൂഷൻ. അത് വായിക്കാനുള്ള ശ്രമം പിന്നെയാവാം.
വഞ്ചി: തമിഴ് നാട്ടിലെ കരുർ. അമരാവതി നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന പട്ടണം. പുരാവസ്തു ശാസ്ത്രജ്ഞർ ഇവിടെ നിന്നും വിലപ്പെട്ട പുരാ വസ്തുക്കൾ ഖനനം ചെയ്ത് കണ്ടെടുത്തു. റോമൻ നാണയങ്ങൾ, മൺപാത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തമിഴ് നാട്ടിൽ തന്നെ വഞ്ചി നഗർ എന്ന സ്ഥലം. തെങ്കാശി ജില്ലയിൽ.
വഞ്ചി പാളയം എന്ന സ്ഥലം കോയമ്പത്തൂർ ജില്ലയിൽ.
അഞ്ചാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയള്ള കേരള ചരിത്രം ഇരുൾ അടഞ്ഞതായിരുന്നു എന്ന് ചരിത്രകാരന്മാർ. അതിനു മുമ്പുള്ള ചേര സാമ്രാജ്യം (?) കേരളം എന്ന് നാം ഇപ്പൊൾ വിളിക്കുന്ന പ്രദേശത്ത് ആയിരുന്നോ എന്നത് സംശായാസ്പദമാണ്. കരുർ ആസ്ഥാനമായ അവരുടെ ഭരണം കോയമ്പത്തൂരിന് പടിഞ്ഞാറ് വ്യാപിച്ചിരുന്നോ എന്നും സംശയാസ്പദം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ