പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടീ ചരിതം

 പദ്യവും ഗദ്യവും ചേർന്ന മിശ്ര സാഹിത്യമാണ് ചമ്പു. പദ്യ ഗദ്യങ്ങൾക്ക് തുല്യ പ്രാധാന്യം ചമ്പുവിൽ.  പഞ്ചതന്ത്രം, ജാതകകഥ, കാദംബരി തുടങ്ങിയവ പദ്യ ഗദ്യങ്ങൾ കലർന്നതാണ്.  പക്ഷെ, അവയിലെല്ലാം ഗദ്യത്തിനാണ് പ്രാമുഖ്യം.  പ്രാചീന നാടകങ്ങൾ പദ്യ ഗദ്യ മിശ്രിത മാണെങ്കിലും അത് മറ്റൊരു സാഹിത്യ രൂപമാണ്.  ഇതിലെ ഗദ്യം ഇന്ന് നമ്മൾ prose എന്ന് വിളിക്കുന്ന വിഭാഗത്തിൽ വരില്ല.  ഇതിൽ ഏറ്റവും പഴയത് ഉണ്ണിയച്ചീ ചരിതം ആണെന്ന് അനുമാനിക്കാം.  കൃത്യമായ കാല ഗണന ഇതിൻ്റെ രചന സംബന്ധിച്ച് ഇല്ല.  ലീലാ തിലകം ഉണ്ടവുന്നതിനു മുമ്പേ ഉണ്ടായി എന്ന് ലീലാതിലകത്തിൽ ഇതിനെ പരാമർശിക്കുന്നതുകൊണ്ട് അനുമാനിക്കുന്നു.  ഉണ്ണിയച്ചി ചരിതം ആദ്യം ഉണ്ടായി എന്നു കരുതുന്നു.  ഉണ്ണിയാടീ ചരിതത്തിൻ്റെ ആദ്യ ഓല കാണുന്നില്ല.  അത് നഷ്ടപ്പെട്ടതാകാം എന്ന് വിദഗ്ധൻ.  പക്ഷെ, അങ്ങനെ ആവണമെന്നില്ല.  അത് എഴുതിയിട്ടുണ്ടാവില്ല.  എഴുതേണ്ട കാര്യമില്ല.  ഒന്നാമത്തെ ഓല ശിവസ്തുതി ആയിരിക്കും.  ഉണ്ണിയച്ചീ ചരിതം ചെയ്ത കൂത്ത് കലാകാരന്മാർക്ക് അത് ഹൃദിസ്ഥമായിരിക്കും.  അങ്ങനെ വേണ്ടെന്ന് ചിന്തിക്കാൻ വേറൊ...