പോർളാതിരി - അശോകൻ ചേമഞ്ചേരി.
കുരുവട്ടുരിലെ ആഞ്ഞിലോറ മലയായിരുന്നു പോർളാതിരിയുടെ ആസ്ഥാനം. കോഴിക്കോട് പോളനാടിൻ്റെ അരിക് ദേശം. ഇന്നത്തേക്കാളും തോടുകളും ചാലുകളും ഒരു പക്ഷെ ചെറു പുഴകളും കൊണ്ട് കീറി മുറിക്കപ്പെട്ട പ്രദേശം. പഴയ തോടുകൾ പലതും ഇന്ന് അപ്രത്യക്ഷമായി. കോഴിക്കോട് റെയൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറായി വടക്ക് തെക്ക് ഒഴുകിയിരുന്ന തോട് ഉണ്ടായിരുന്നു. ബസാർ കനാൽ എന്നും റോബിൻസൺ കനാൽ എന്നും വിളിച്ചിരുന്ന തോട് ഇപ്പോഴില്ല. കോഴിക്കോട് നഗരം അന്ന് വെറും പടന്ന. ആരായിരിക്കാം ആദ്യത്തെ കുടിപാർപ്പുകാർ? ഉമണർ. ഉപ്പ് കുറുക്കൽ തൊഴിൽ ആക്കിയവർ. ബ്രിട്ടീഷ് കാലത്ത് ഉപ്പ് ബോംബെയിൽനിന്നും ഇറക്കുമതി ആയിരുന്നു. പടന്നയിൽ ഉണ്ടാക്കുന്ന ഉപ്പ് മീനുണക്കാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അതിന് മുമ്പുള്ള കഥയൊക്കെ കഥയാണ്. BCE 1124 പെരുമാൾ മക്കത്തേക്ക് പോയി. പോകുന്നതിനു മുമ്പ് തൻ്റെ രാജ്യം നാടു വാഴികൾക്ക് പങ്കിട്ടു കൊടുത്തു. ഈ അവസരത്തിൽ ഏറാടി എന്ന നെടിയിരുപ്പു തമ്പുരാൻ സ്ഥലത്തില്ലായിരുന്നു. തൻ്റെ മുമ്പിൽ കുനിഞ്ഞു നിൽക്കുന്ന ഏറാടിയെ കണ്ടപ്പോൾ തമ്പുരാന് വിഷമം. എന്തു ചെയ്യും? പോളനാടിൻ്റെ തെക്കു പിഞ്ഞാറ് മൂലയിൽ ഒരു ചുള്ളിക്കാട് കിടക്കുന്നു. നെടിയിരുപ്...