കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ - ടി. എച്ച്. പി. ചെന്താരശ്ശേരി
09/02/24 - ൽ അപ്ഡേറ്റ് ബുക്ക് റിവ്യൂ അല്ല. വിമർശനവുമല്ല. വായന ഉണർത്തിയ നുറുങ്ങു ചിന്തകളാണ്. ആദിവാസി സമൂഹത്തെ ആദിമ ജനത എന്ന് വിളിക്കേണ്ടിയിരിക്കുന്നു. എങ്ങനെ വിളിച്ചാലും, വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ നിന്നയിടത്ത് നിലകൊണ്ടു പോയവരാണ് ആദിവാസി സമൂഹം. ഇനിയും അങ്ങനെ തുടരണമെന്ന് വാദിക്കുന്നവർ അവരുടെ ഇടയിലും പുറത്തും ഉണ്ട്. ലെമൂറിയ എന്ന കടലിൽ താണുപോയ ഭുഖണ്ടം. Philip Sclater എന്ന ജന്തുശാസ്ത്രജ്ഞൻ 1864 - ൽ ആവിഷ്കരിച്ച സിദ്ധാന്തം. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ plate tectonics and continental drift theory ഭൂഖണ്ഡങ്ങൾ ഉണ്ടാകുന്നത് കൃതമായി വിവരിക്കുന്നതുകൊണ്ട് Sclaterൻറെ ആശയം ശാസ്ത്ര ലോകം തള്ളിക്കളഞ്ഞു. കേരളം - ഏങ്ങനെയും വ്യാഖ്യാ നിക്കാം. മിക്കതും കടലിൽ ചേരുന്നു. ചേരളം= ചേർ+ അളം (കടൽ) കടലിനോട് ചേർന്ന സ്ഥലം. ചേർപ്പ് - തൃശ്ശൂർ ജില്ലയിലെ പട്ടണം. ചെർള എന്ന സ്ഥലം കാസർകോട് ജില്ലയിൽ. ചേറുവന്ന ഊരു = ചെറുവണ്ണൂർ. കോഴിക്കോട് ജില്ലയിൽ രണ്ട് ഇടങ്ങൾ. മറ്റൊന്ന് ആംഗലത്തിലൂടെ കയറി ഇറങ്ങിയപ്പോൾ ഷൊർണൂർ ആയി - പാലക്കാട് ജില്ലയിൽ. ഇവിടെ മറ്റ...