പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുസ്തകം: ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര. രചന: ഡി.ഡി. കൊസാംബി

 നായാടിയും പ്രകൃതി വിഭവങ്ങൾ ശേഖരിച്ചും അതിജീവനം എന്ന രീതിയിൽ നിന്നും ആഹാരം സ്വയം ഉത്പാദിപ്പിക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയതോടെ ഒരു സ്ഥലത്ത് സ്ഥിരമായി തമാസിക്കേണ്ടത് മനുഷ്യർക്ക്            ആവശ്യമായി വന്നു.  അമ്പും വില്ലും കുന്തവും കോരിയും കലപ്പക്ക് വഴി മാറി.  സൈന്ധവ സമതലത്തിൽ ഹാരപ്പന്മാരുടെ കൃഷി കോരി ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് കോസാമ്പിയുടെ നിഗമനം.  മഴയെ ആശ്രയിച്ചുള്ള കൃഷി ആയിരുന്നില്ല, പ്രത്യുത സപ്ത സിന്ധുവിലെ വെള്ളം അണ കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ചുള്ള കൃഷി ആയിരുന്നു.  സ്ട്രാബോയെ മുൻ നിർത്തി അക്കാലത്ത് സൈന്ധവ തടത്തിൽ മഴ കുറവായിരുന്നു എന്ന് കോസാമ്പി വാദിക്കുന്നു.  മൺസൂൺ ഷിഫ്റ്റ്, അഥവാ വ്യതിയാനം ആണ് സൈന്ധവ നാഗരികതയുടെ അന്ത്യം കുറിച്ചതെന്ന വാദം പുതുതായി ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല.   ആര്യന്മാരുടെ ഉപദ്രവം ആണ് സൈന്ധവ നാഗരികതയുടെ പതനത്തിൻെറ          നാന്ദി കുറിച്ചത് എന്ന് കൊസാമ്പി കരുതുന്നു. വൃത്രൻ എന്ന അസുരനെ ഇന്ദ്രൻ നിഗ്രഹിച്ചു എന്ന ഋഗ്വെദത്തിലെ പരാമർശം ഇതിന് ഉപോൽബലക...

അക്ഷരമാലയും ലിപി പരിഷ്കരണവും

 10- 02- 22 മാതൃഭൂമിയിൽ നാലാം പേജ് വാർത്ത. പ്രൊഫസർ എം. എ. റഹ്മാൻ ഒപ്പിട്ട് അയച്ച കത്തിൻ്റെ കോപ്പിയുണ്ട്.  മാനക മലയാളത്തിൻ്റെ ആധിപത്യമാണ് മലയാളത്തെ കൊല്ലുന്നത്. ഭാഷാ ഭേദങ്ങളെ ചവിട്ടി പുറത്താക്കുമ്പോൾ ഭാഷ എങ്ങനെ വളരും എന്ന് അദ്ദേഹം ചോദിക്കുന്നു.   ഭാഷാ ഭേദങ്ങളെ ചവിട്ടി പുറത്താക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് മലയാള പത്രങ്ങളാണ്.  ഞങ്ങൾ വലുത്, ഞങ്ങൾ വലുത് എന്ന് കൂടെക്കൂടെ വിളിച്ചു പറയുന്ന മാതൃഭൂമിക്കും സഹജീവിക്കും അതിൽ വലിയ ഷെയർ.  ഇതിനു ചരിത്ര കാരണങ്ങൾ ഉണ്ട്.  മാനാക മലയാളം ആകുമ്പോൾ അച്ചടി എളുപ്പം.  ഭാഷാ ഭേദം ആകുമ്പോൾ ഓരോന്നിനും വേറെ വേറെ അച്ച് നിരത്തണം.  ഭാഷാ ഭേദം മോശമാണെന്ന് ഒരു ധാരണ പൊതു ബോധത്തിൽ വന്നു കൂടി.  സിനിമയും സാഹിത്യവും ഒക്കെ ആ പൊതു ബോധത്തിന് ആക്കം കൂട്ടി. ചെറുശ്ശേരിയുടെ പച്ച മലയാളത്തിന് വീട്ടിലും സ്ഥനമില്ലാതായി. കത്തിനു താഴെ കൊടുത്ത ആവശ്യങ്ങൾ ( ഇത് പത്രത്തിൻ്റെ സ്വന്തം വക): മാതൃഭാഷ ബിൽ നിയമമാക്കണം.  സ്കൂളിൽ മലയാളം നിർബന്ധിത പാഠ്യ വിഷയമാക്കണം.  പാഠ പുസ്തകത്തിൽ അക്ഷരമാല തിരിച്ചെത്തണം. മാതൃഭാഷാ വകുപ്പ് രൂപവത്കരിക്കണം. ഇതൊക്കെയ...