അക്ഷരമാലയും ലിപി പരിഷ്കരണവും

 10- 02- 22 മാതൃഭൂമിയിൽ നാലാം പേജ് വാർത്ത. പ്രൊഫസർ എം. എ. റഹ്മാൻ ഒപ്പിട്ട് അയച്ച കത്തിൻ്റെ കോപ്പിയുണ്ട്.  മാനക മലയാളത്തിൻ്റെ ആധിപത്യമാണ് മലയാളത്തെ കൊല്ലുന്നത്. ഭാഷാ ഭേദങ്ങളെ ചവിട്ടി പുറത്താക്കുമ്പോൾ ഭാഷ എങ്ങനെ വളരും എന്ന് അദ്ദേഹം ചോദിക്കുന്നു.  

ഭാഷാ ഭേദങ്ങളെ ചവിട്ടി പുറത്താക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് മലയാള പത്രങ്ങളാണ്.  ഞങ്ങൾ വലുത്, ഞങ്ങൾ വലുത് എന്ന് കൂടെക്കൂടെ വിളിച്ചു പറയുന്ന മാതൃഭൂമിക്കും സഹജീവിക്കും അതിൽ വലിയ ഷെയർ.  ഇതിനു ചരിത്ര കാരണങ്ങൾ ഉണ്ട്.  മാനാക മലയാളം ആകുമ്പോൾ അച്ചടി എളുപ്പം.  ഭാഷാ ഭേദം ആകുമ്പോൾ ഓരോന്നിനും വേറെ വേറെ അച്ച് നിരത്തണം.  ഭാഷാ ഭേദം മോശമാണെന്ന് ഒരു ധാരണ പൊതു ബോധത്തിൽ വന്നു കൂടി.  സിനിമയും സാഹിത്യവും ഒക്കെ ആ പൊതു ബോധത്തിന് ആക്കം കൂട്ടി. ചെറുശ്ശേരിയുടെ പച്ച മലയാളത്തിന് വീട്ടിലും സ്ഥനമില്ലാതായി.

കത്തിനു താഴെ കൊടുത്ത ആവശ്യങ്ങൾ ( ഇത് പത്രത്തിൻ്റെ സ്വന്തം വക): മാതൃഭാഷ ബിൽ നിയമമാക്കണം.  സ്കൂളിൽ മലയാളം നിർബന്ധിത പാഠ്യ വിഷയമാക്കണം.  പാഠ പുസ്തകത്തിൽ അക്ഷരമാല തിരിച്ചെത്തണം. മാതൃഭാഷാ വകുപ്പ് രൂപവത്കരിക്കണം. ഇതൊക്കെയാണ് മുദ്രാ വാക്യങ്ങൾ.  

ആദ്യത്തെ മുദ്രാ വാക്യം മാതൃഭാഷ ബിൽ നിയമമാക്കണം.  

2015- ൽ നിയമ സഭ പാസാക്കിയ ബിൽ ഇപ്പോൾ എവിടെ ഉണ്ടെന്ന് കണ്ടു പിടിച്ച് തിരികെ കൊണ്ടു വന്ന് ഗവർണറുടെ ഓഫീസിൽ എത്തിക്കുക.  മാതൃഭൂമിക്ക് ഇത് എളുപ്പത്തിൽ ചെയ്യാ വുന്നതേയുള്ളൂ.

സ്കൂളിൽ മലയാളം നിർബന്ധിത പാഠ്യ വിഷയം ആക്കണം

അത് ഇപ്പോൾ തന്നെ അങ്ങനെയാണല്ലോ.  അങ്ങനെ അല്ലാത്ത സ്കൂൾ വല്ലതും ഉണ്ടെങ്കിൽ അത് പത്രത്തിൽ കൊടുക്കുക.  നാട്ടുകാർക്കും അറിയാമല്ലോ.  ഇനി ഇംഗ്ലീഷ് മീഡിയം സ്കൂൾ നിർത്തലാക്കണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെ ഒരു പ്രചരണം തുടങ്ങുക.  പൊതു ജനങ്ങൾക്ക് മാതൃക എന്ന നിലയിൽ മാതൃഭൂമിയുടെ മുൻ നിരനായകരും മറ്റു സാംസ്കാരിക നായകന്മാരും അവരുടെ മക്കളെ മലയാളം മീഡിയം സർക്കാർ സ്കൂളിൽ ചേർക്കുക.

പാഠ പുസ്തകത്തിൽ അക്ഷരമാല തിരിച്ചെത്തണം

ഇത് നേരത്തെ തീരുമാനം ആയതാണല്ലോ. മാതൃഭൂമിക്കും അക്ഷരമാല ഇടക്കൊക്കെ പ്രസിദ്ധീകരിക്കാം.  അത്രയും സ്പേസിൽ വേറെ സ്റ്റോറി അന്വേഷിക്കണ്ടല്ലോ.

മാതൃഭാഷാ വകുപ്പ് രൂപവത്കരിക്കണം

അതിന് ബില്ലിൽ വ്യവസ്ഥയുണ്ട്.  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര ( ഔദ്യോഗിക ഭാഷാ) വകുപ്പിനെ മലയാള ഭാഷ വികസന വകുപ്പെന്ന് പുനർ നാമകരണം ചെയ്യാൻ ബില്ലിൽ വ്യവസഥയുണ്ട്.

വകുപ്പ് ഇല്ലെങ്കിലും മലയാളം വളരുകയാണ്.  പുറത്ത് വരുന്ന പ്രസിദ്ധീകരണങ്ങൾ,  പുസ്തകങ്ങൾ, സിനിമ എന്നിവയുടെ എണ്ണം നോക്കിയാൽ മനസ്സിലാക്കാവുന്നതെയുള്ളു.

(ദൈവമേ! ഒരു ദിവസത്തെ പത്രം ഇറക്കാൻ എന്തൊക്കെ സ്റ്റോറി ഉണ്ടാക്കണം.  സ്റ്റോറി കിട്ടാതെ വരുമ്പോൾ വെറുതെ ഫില്ലു ചെയ്യുന്നതാണേ. പത്രക്കാരുടെ ധർമ്മ സങ്കടം ആരറിയുന്നു?)

മലയാളത്തിന്റെ പ്രിയ കഥാകാരനായ എംടിയുമായി മാതൃഭൂമി തന്നെ നടത്തിയ ഒരു ഇൻറർവ്യൂ.  മലയാളം പുസ്തകങ്ങൾ വായിക്കാറില്ലെന്ന് കേട്ടിട്ടുണ്ടെന്ന് ലേഖകൻ ചോദിക്കുന്നു. എംടി അത് ശരിവെക്കുന്നു.  എന്തുകൊണ്ട്?




 ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടീ ചരിതം

കേരളത്തനിമ: ഡോ. ആർ.ഗോപിനാഥൻ

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ - ടി. എച്ച്. പി. ചെന്താരശ്ശേരി