പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫറോക്ക്: ഇന്നലെ, ഇന്ന് - വിജയ കുമാർ പൂതേരി

ഫറോക്കിൻ്റെ ദേശ ചരിത്രം.  കേരള ചരിത്ര വായനയിൽ ദേശ ചരിത്രം വരാറില്ല.  അതുകൊണ്ട് പുസ്തകം ഒരു പുതുമയായി. നല്ലൂർ ദേശത്തിൽ വരുന്നതാണ് ഫറോക്ക്. ഫെറോക്കാബാദ് എന്നു പേരിട്ടത് ടിപ്പു സുൽത്താൻ. ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു പക്ഷെ ഫറോക്ക് എന്ന് ചുരുക്കിയതാകാം.   കഥ പറയുന്ന ഏക ജീവിയാണ് മനുഷ്യൻ. കഥ അവൻ്റെ അതിജീവന സൂത്രം കൂടിയാണ്.  പരഭീതിയും (xenophobia) പ്രകൃതി കനിഞ്ഞു നൽകിയ അതിജീവന സൂത്രം. പരഭീതി പരവിദ്വേഷമാക്കി അധികാരം കൈക്കലാക്കാൻ കഥ പറച്ചിൽ ഏറെ സഹായകമാണ്. കഥ പറച്ചിൽ നേരമ്പോക്ക് കൂടിയാണ്.  ദേശ ചരിത്രം നമ്മൾ പഠിക്കാറില്ല. ലോക ചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം എന്ന ക്രമത്തിലാണ് നമ്മളെ പഠിപ്പിക്കുന്നത്.  നന്നെ ചെറുപ്പത്തിലേ ( തലച്ചോറ് പൂർണ വളർച്ച കൈവരിക്കുന്നതിന് മുമ്പ്) പഠനം തുടങ്ങുന്നതുകൊണ്ട്, അതും ശ്രോതിയൻ പഠനം ആയതു കൊണ്ട് പഠിക്കുന്നത് ബോധത്തിൽ ഉറച്ചു പോകും.  പഠനം കഴിഞ്ഞ് ജീവിക്കാൻ തുടങ്ങുന്നത് ഈ hang over ലാണ്.  ചരിത്ര പഠനത്തിൽ ഈ hangover കൂടുതൽ ദൃശ്യം.  കേരള ചരിത്ര പഠനത്തിൻ്റെ hangover മാറ്റി നിറുത്തയാൽ വളരെ ശ്രദ്ധേയമായ പുസ്തകം. കരുവൻതിരുത്തി എ...

കേരളത്തനിമ: ഡോ. ആർ.ഗോപിനാഥൻ

 2010 ജൂലായ് മാസത്തിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ ഹെറിറ്റേജ് സ്റ്റഡീസ്, പ്രസാധകൻ. അക്കാദമിക് ചരിത്രകാരൻ്റെ പകർത്തിയെഴുത്ത് വായിച്ച്,  ചരിത്ര പുസ്തകങ്ങൾ കാണുമ്പോൾ വഴി മാറി നടന്ന കാലത്ത് പി. കെ. ബാലകൃഷ്ണൻ്റെ ജാതി വ്യവസ്ഥയും കേരള സമൂഹവും വേറിട്ട അനുഭവം ആയിരുന്നു.  ഇതും അതുപോലെ ശ്രദ്ധയെ പിടിച്ചു നിർത്തുന്ന അനുഭവം ആയി.  ചരിത്രകാരൻ്റെ ജാതിബോധം ചരിത്രം  അക്കാദമിക് തലത്തിൽ പഠിക്കാത്തവനോട് അസ്പൃശ്യത പുലർത്താൻ പ്രേരിപ്പിക്കുന്നു.  അതുകൊണ്ട് അക്കാദമിക് ചരിത്രകാരൻ പി. കെ. ബാലകൃഷ്ണനെ വെറും ഉടായിപ്പ് ആയി കണ്ടു.  പി.കെ ഉയർത്തിയ ചോദ്യങ്ങളെ അവഗണിച്ചു.   ഗവേഷണത്തിൻ്റെ ഭാഗമായി കൂട്ടായ പഠനത്തിൻ്റെ ഫലമായുണ്ടായതാണ് ഗ്രന്ഥം.  എ. ഡി ഒന്നാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെയാണ് പഠനത്തിനു വിധേയമാക്കിയത്.  പ്രാചീന ഗോത്ര ജനതയുടെ ചരിത്രവും സംസ്കാരവും പരിശോധിക്കുന്നു.  ശ്രമണ മതങ്ങളുടെ സംഭാവനകൾ പരിശോധിക്കുന്നു.  മലയാള ഭാഷയുടെ ഉത്ഭവം പത്താം നൂറ്റാണ്ടിൽ ആണെന്ന നിഗമനം തെറ്റാണ് എന്ന് കണ്ടെത്തുന്നു.  കേരളം എന്ന പേരിന് ചരിത്രവുമായി ബന്ധമില്ല ...